Skip to main content
Teaching പ്രാക്ടീസ് - ഡേ 1 ഇന്നെന്റെ ടീച്ചിംഗ് പ്രാക്ടീസിന്റെ ആദ്യ ദിവസമായിരുന്നു . കൃത്യം 9.15 തന്നെ ഞങ്ങൾ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഞെക്കാട് എത്തി. ഞങ്ങൾ മൊത്തം ഏഴുപേർ ഉണ്ടായിരുന്നു. നാലുപേർ നാച്ചുറൽ സയൻസിൽ നിന്നും മൂന്നുപേർ മാക്സിൽ നിന്നും. സ്കൂളിലെത്തി സ്ട്രെസ്സിനെ കണ്ടു രജിസ്റ്റർ ഒപ്പിട്ട ശേഷം ഞങ്ങൾ ലൈബ്രറിയിലേക്ക് പോയി. എനിക്ക് നാലാം പിരീഡ് ആയിരുന്നു ക്ലാസ്. ഒൻപതയെ മലയാളം മീഡിയം ക്ലാസ് ആയിരുന്നു. ക്ലാസ് ടീച്ചറായ ബയോളജി ടീച്ചർ സലീന ടീച്ചറിനെ കണ്ട് ലെസ്സൺ പ്ലാൻ ഒപ്പിട്ടു. ശേഷം ടീച്ചറുടെ അനുവാദത്തോടെ ഒമ്പതാം ക്ലാസിൽ കയറി. ഒമ്പതാം ക്ലാസിലെ രണ്ടാം ഭാഗം പുസ്തകത്തിലെ ആദ്യ പാഠമായ വിസർജനം സമസ്ഥിതി പാലനത്തിനായിരുന്നു എനിക്ക് പഠിപ്പിക്കാൻ ലഭിച്ചത്. ആ പാഠത്തിലെ വിസർജനാവയവങ്ങൾ ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. ഞാൻ വിസർജനവേളകളെ പറ്റിയും എന്താണ് വിസർജനം എന്നും പഠിപ്പിച്ചു. കുട്ടികൾ നന്നായി ഇൻട്രാക്ട് ചെയ്തു ഇൻട്രൊഡക്ഷൻ നല്ലതായിരുന്നു അതുകൊണ്ട് ആവാം കുട്ടികൾക്ക് ഞാൻ കൊടുത്ത ഐഡിയ വളരെ ഫലപ്രദമായിരുന്നു. സ്കൂളിൽനിന്ന് ലഹരി ഉപയോഗത്തിനെതിരെ യോദ്ധാവ് എന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു കേരള പോലീസും കേരള സർക്കാരും കൂടി ഉണ്ടാക്കിയ ഈ ലഹരി വിരുദ്ധ പ്രോഗ്രാമിൽ സ്കൂളിലെ സ്റ്റുഡൻസ് കേഡറ്റ് പങ്കെടുത്തിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞശേഷം സ്കൂൾ ടീച്ചറിന്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഹെഡ്മാസ്റ്ററിന്റെ അനുവാദത്തോടെ ഞങ്ങളും ആ മീറ്റിങ്ങിൽ പങ്കെടുത്തു. സ്കൂൾ പാർലമെന്റ് ഇലക്ഷനെപ്പറ്റിയായിരുന്നു ചർച്ച. 28 10 2022 നാണ് ഇലക്ഷൻ നടത്താൻ നിശ്ചയിച്ചിരുന്നത് അതിന്റെ മുന്നൊരുക്കം ഒരുക്കങ്ങൾക്ക് വേണ്ടിയാണ് ഈ മീറ്റിംഗ്. സ്കൂൾ പാർലമെന്റ് ഇലക്ഷന് ബാലറ്റ് ബോക്സും ഐഡി കാർഡും എല്ലാം നിർബന്ധമായിരുന്നു വോട്ട് കഴിഞ്ഞ് കുട്ടികളുടെ കൈവിരലിൽ മഷി പുരട്ടാണം മെന്നും അധll ആധ്യാപിക ഓർമിപ്പിച്ചു. ഇതിന് പിന്നിലുള്ള ഉദ്ദേശം സ്കൂൾ കുട്ടികളെ വോട്ടിനെ പറ്റിയും ഓട്ട അവകാശത്തെ പറ്റിയും ഒരു പൂർണ്ണ ബോധം ഉണ്ടാക്കുക എന്നതായിരുന്നു. ഓരോ ക്ലാസ്സിൽ നിന്നും മൂന്നു പോളിംഗ് ഓഫീസർമാരെ തിരഞ്ഞെടുക്കുകയും പോളിംഗ് ഓഫീസർമാർക്ക് അവരുടെ ഉത്തരവാദിത്വം പൂർണമായി മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. പോളിംഗ് ഓഫീസർമാരുടെ ലിസ്റ്റ് എഴുതാൻ ഞങ്ങൾ ട്രെയിൻ ടീച്ചർസ് ടീച്ചർമാരെ സഹായിച്ചു ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞപ്പോൾ ദേശീയ ഗാനം ആലപിക്കാനുള്ള ബെല്ലടിച്ചു. മൂന്നരയ്ക്ക് കുട്ടികളെല്ലാം പോയ ശേഷം ഞങ്ങളും സ്കൂളിൽ നിന്നിറങ്ങി. ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്‍റെ രണ്ടാം ദിവസമായിരുന്നു. ഇന്നെനിക്ക് ക്ലാസ് ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് ഞാൻ മറ്റു ട്രെയിനി ടീച്ചേഴ്സിന്റെ ക്ലാസ് കാണാൻ പോയി. നാളെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആണ്. 28/ 10 /2022 ബുധനാഴ്ചയാണ് സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാൻ ആവശ്യമായ ഐഡി കാർഡ് കൊടുത്തു. ഇന്നുച്ച ഭക്ഷണം വിളമ്പാൻ ഞങ്ങളും സഹായിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ക്വിസ് മത്സരം ഉണ്ടായിരുന്നു. ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ നിരീക്ഷിക്കാനും അവരുടെ മാർക്ക് നോക്കാനും ടീച്ചർ ഞങ്ങളെയും ക്ഷണിച്ചു. ഇലക്ഷന്റെ മുന്നോടിയായി കുറിച്ച് ഒരുക്കങ്ങൾ നടക്കുവായിരുന്നു അവിടെ ഓരോ ക്ലാസും ഡിവിഷനും നോക്കി ആ ബോക്സിൽ പാടും പ്രസ കുട്ടികളുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റും ഇടുന്നതായിരുന്നു ഞങ്ങളെ ഏൽപ്പിച്ച ജോലി. എല്ലാം ചെയ്തു കഴിഞ്ഞ് കൃത്യം ഒന്നരയായപ്പോൾ ദേശീയഗാനത്തിനുശേഷം ഞങ്ങളും സ്കൂളിൽ നിന്നിറങ്ങി. ഇന്ന് 28 /10 /2022 വെള്ളിയാഴ്ച ടീച്ചിംഗ് പ്രാക്ടീസിന്റെ മൂന്നാം ദിവസമായ ഇന്നാണ് സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടക്കുന്നത്. അധ്യാപകരും ഹെഡ്മാസ്റ്ററും എല്ലാവരും നല്ല തിരക്കിലായിരുന്നു. ഞങ്ങളെ ഏൽപ്പിച്ച ജോലി പോസ്റ്റൽ വോട്ടിന്റെ കവർ ബോക്സ് അഞ്ച് മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസ്സിൽ ടീച്ചർമാരുടെ കയ്യിൽ കൊണ്ട് കൊടുക്കണമെന്ന് ആയിരുന്നു. പോസ്റ്റൽ വോട്ട് കവർ എല്ലാ ക്ലാസിലും കൊടുത്തശേഷം ആ ലിസ്റ്റിൽ പോളിംഗ് ഓഫീസർമാരുടെ വോട്ട് രേഖപ്പെടുത്താനും ഞാൻ ടീച്ചറോട് പറഞ്ഞു. ആ പോസ്റ്റൽ വോട്ട് തിരികെ വാങ്ങിച്ച് അധ്യാപിക ഏൽപ്പിക്കണം ആയിരുന്നു. മൈക്കിലൂടെ ഓരോ ക്ലാസിലും ലീഡ് ചെയ്യുന്ന മത്സരാർത്ഥികളെ പറ്റിയും അവർക്ക് ലഭിച്ച വോട്ടിന്റെ എണ്ണവും കൃത്യമായി അനൗൺസ് ചെയ്തുകൊണ്ടിരുന്നു. സ്കൂളിലെ വോട്ടിംഗ് രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു സോഷ്യൽ സയൻസിലെ മണിയമ്മ ടീച്ചർ ആണ് ഈ സ്കൂളിൽ പാർലമെന്റ് ഇലക്ഷന് വേണ്ട മുഴുവൻ നേതൃത്വം നൽകിയത്. പതിനൊന്നര ആയപ്പോൾ വോട്ടിംഗ് എല്ലാം കഴിഞ്ഞു 12 മണിക്ക് തന്നെ റിസൾട്ട് അനൗൺസ് ചെയ്തു. ഇലക്ഷൻ പരിപാടിയെല്ലാം കഴിഞ്ഞ് ഞങ്ങൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു. ശേഷം എനിക്ക് പിരീഡ് ഒന്നും കിട്ടിയില്ല. അതുകൊണ്ട് ലൈബ്രറിയിൽ തന്നെ ഇരുന്നു മൂന്നരയായപ്പോൾ ബെല്ലടിച്ചു ദേശീയഗാനം പാടി സ്കൂളിൽ നിന്നും കുട്ടികളെ ഇറങ്ങിയശേഷം ഞങ്ങളും. ടീച്ചിംഗ് പ്രാക്ടീസിന്റെ നാലാം ദിവസം ഇന്ന് ശനിയാഴ്ചയാണ്. തിങ്കളാഴ്ച ദീപാവലി പ്രമാണിച്ച് കുട്ടികൾക്ക് അവധിയായിരുന്നു ആ ദിവസത്തെ ടൈംടേബിൾ പ്രകാരമാണ് ഇന്ന് ശനിയാഴ്ചത്തെ ക്ലാസ്. ഉച്ചവരെ മാത്രമാണ് കുട്ടികൾക്ക് ക്ലാസ് ഉണ്ടായിരുന്നത്. 9 ക്ലാസ്സിൽ ഉള്ളതിനാൽ ഞാൻ ക്ലാസ്സിൽ കയറി. ഡെപ്യൂട്ടി അച്ചമായ സുമ ടീച്ചറിനെ അനുവാദത്തോടെയാണ് ക്ലാസ്സിൽ കയറിയത്. ഞാൻ ക്ലാസ്സിൽ കയറി വിയർപ്പ് രൂപപ്പെടലിനെ പറ്റിയാണ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് എടുത്തത്. ക്ലാസ്സെടുക്കാൻ ഞാൻ പ്രിപ്പയർ ആയി വന്നതുകൊണ്ട് ക്ലാസ്സ് എടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങൾക്ക് ഒപ്പിടാനും മറ്റുമായി കോളേജിൽ പോകേണ്ടതിനാൽ ഉച്ചയ്ക്ക് ഹെഡ്മാസ്റ്ററിന്റെ അനുവാദം ചോദിച്ച് ഞങ്ങൾ ഏഴ് പേരും സ്കൂളിൽ നിന്നിറങ്ങി.