teaching practice week- 4 ടീച്ചിംഗ് പ്രാക്ടീസിന്‍റെ നാലാമത്തെ ആഴ്ചയായിരുന്നു ഞങ്ങൾ ഈ ഒരാഴ്ച കൂടിയ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. 14 /11/ 2012 തിങ്കൾ പതിവുപോലെ കൃത്യം 9 കാലിന് തന്നെ സ്കൂളിൽ എത്തി. ഇന്ന് നവംബർ 14 ശിശുദിനം ആയിരുന്നു. ഇന്നെനിക്ക് പിരീഡ് ഒന്നുമില്ലായിരുന്നു.ഞാൻ അതുകൊണ്ട് എന്റെ കൂടെയുള്ള മറ്റു ട്രെയിൻ ടീച്ചേഴ്സിന്റെ ക്ലാസ് കാണാൻ പോയി.രജിത ടീച്ചറിന്റെ ക്ലാസ്സ് കണ്ടു ക്ലാസ്സ് കണ്ടു.കഴിഞ്ഞാൽ ലൈബ്രറി റൂമിൽ എത്തി.അപ്പോൾ ഒരു ടീച്ചർ വന്ന് എന്നെ 9 c പറഞ്ഞുവിട്ടു.അവിടെ വർക്ക് എക്സ്പീരിയൻസ് ആയിരുന്നു.ടീച്ചർ എന്നോട് കുറച്ചുനേരം അവിടെ നിൽക്കാൻ പറഞ്ഞു.ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിളമ്പാൻ പോയി.ഭക്ഷണം കഴിക്കാൻ കുട്ടികളുടെ നല്ല തിരക്കുണ്ടായിരുന്നു. ശേഷം ഞങ്ങളും കഴിച്ചു ഉച്ചയ്ക്ക് ശേഷം എനിക്ക് പിരീഡ് ഒന്നും കിട്ടിയില്ല. ഇന്ന് ചൊവ്വാഴ്ച ഇന്നെനിക്ക് മൂന്നാമത്തെ പിരീഡ് എട്ടാം ക്ലാസിൽ ആയിരുന്നു ഞാൻ ക്ലാസ്സിൽ കയറി താങ്ങാവുന്ന കൂട്ടായ്മകൾ പഠിപ്പിച്ചു. ജൈവകൃഷിയെപ്പറ്റിയും ജൈവ ഉൽപ്പന്നങ്ങളെ പറ്റിയും പഠിപ്പിച്ചു.ആക്ടിവിറ്റീസ് എല്ലാം കുട്ടികൾ ചെയ്തു ചോദ്യങ്ങൾക്കും കുട്ടികൾ ഉത്തരങ്ങൾ നൽകി വോയിസ് മോഡുലേഷൻ കുറവായിരുന്നു. ക്ലാസ് കഴിഞ്ഞ് ഞാൻ ലൈബ്രറി റൂമിലെത്തി ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിളമ്പി കഴിഞ്ഞ് ശേഷം എട്ടാം ക്ലാസ് പിരീഡ്തന്നെ വീണ്ടും കിട്ടി മാക്സ് ടീച്ചർ ഇല്ലാത്തതിനാൽ ഞാനാണ് ആ ക്ലാസ്സിൽ കയറിയത്. എല്ലാവരും കൃഷി ചെയ്യുന്ന സമൂഹം ആണ് പഠിപ്പിച്ചത്.ജോലിത്തിരക്കുകൾക്കിടയിൽ കാർഷിക ജോലികളിൽ ഏർപ്പെടണമെന്നും ജൈവകൃഷികൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ആണ് പഠിപ്പിച്ചത്. സൺഡേ കുടുംബകൃഷി എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും ഇതിലൂടെ കുട്ടികളെ പഠിപ്പിച്ചു.ആ പാഠം മുഴുവൻ പഠിപ്പിച്ചു തീർത്തു.രണ്ടേകാലിന് ക്ലാസിൽ നിന്നിറങ്ങി. മൂന്നര ആയപ്പോൾ ബെല്ലടിച്ചു.ഇന്ന് ബുധൻ സ്കൂളിലെത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷം രണ്ടാമത്തെ പിരീഡ് ഒമ്പതാം ക്ലാസ് ആയിരുന്നു.മൂത്രം രൂപപ്പെടലിനെ കുറിച്ചാണ് പഠിപ്പിച്ചത്.എന്ന് സംഗീത ടീച്ചർ ക്ലാസ്സ് കാണാൻ വന്നിരുന്നു കഴിഞ്ഞ തവണ വന്നപ്പോൾ ക്ലാസ് കാണാൻ കഴിയാത്ത കുട്ടികളുടെ ക്ലാസ്സാണ് കണ്ടത്. ഉച്ചയ്ക്ക് ശേഷം ടീച്ചർ പോയി. ഒമ്പതാം ക്ലാസിൽ കയറി മൂത്രം രൂപപ്പെടുന്നത് എങ്ങനെയെന്നും അതിലെ മൂന്ന് പ്രധാന പ്രക്രിയകളും ചാർട്ടിന്റെ സഹായത്തോടെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. എന്ന് എനിക്ക് തോന്നി ആക്ടിവിറ്റുകളെല്ലാം കുട്ടികൾ ചെയ്തു ഫോളോ ആക്ടിവിറ്റി കൊടുത്ത് ചോദ്യങ്ങൾക്കെല്ലാം കുട്ടികൾ ഉത്തരങ്ങൾ നൽകി. നാലാമത്തെ പിരീഡും ഞാൻ ഒൻപതാം ക്ലാസിൽ തന്നെ കയറി മൂത്രത്തിലെ അണുബാധയാണ് ക്ലാസ് എടുത്തത്.മൂത്രമൊഴിക്കാതിരുന്നാൽ ഉണ്ടാകാനിടയുള്ള രോഗബാധിയെപ്പറ്റി കുട്ടികളെ പഠിപ്പിച്ചു. ശേഷം ഉച്ചഭക്ഷണം വിളമ്പാൻ പോയി ഉച്ചയ്ക്ക് ശേഷം എനിക്ക് ക്ലാസ് ഒന്നുമുണ്ടായിരുന്നില്ല.ദേശീയഗാനത്തിനുശേഷം സ്കൂളിൽ ഇറങ്ങി. ഇന്ന് വ്യാഴം. ഒമ്പതാം ക്ലാസിൽ കയറി ആന്തര സമസ്ത പാലനത്തിൽ വൃക്കകളുടെ പങ്കിനെക്കുറിച്ച് പഠിപ്പിച്ചു. വൃക്കകൾക്ക് ആന്തര സമസ്ഥിതി പാലനത്തിൽ ഒരു വലിയ പങ്കുണ്ടെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ആക്ടിവിറ്റിയായി കുട്ടികൾക്ക് കൊടുത്തത് ഒരു ഫ്ലോചാർട്ട് ആയിരുന്നു. ഫ്ലോചാർട്ട് കുട്ടികളെല്ലാവരും പൂരിപ്പിച്ചു. ക്ലാസ് കഴിഞ്ഞ് ഉച്ച ഭക്ഷണം കഴിഞ്ഞു. അടുത്ത പിരീഡ്ഞാനാണ് ഒൻപതാം ക്ലാസിൽ കയറിയത്. വൃക്കാരോഗങ്ങളെ പറ്റിയാണ് പഠിപ്പിച്ചത് നെഫ്റൈറ്റിസ് യുറീമിയ വൃക്കയിലെ കല്ല് എന്നീ വൃക്കാരോഗങ്ങളെപ്പറ്റി ക്ലാസെടുത്തു. പാഠഭാഗം കുട്ടികൾക്ക് നല്ലതുപോലെ വിശദീകരിച്ചു കൊടുത്തു. ഒമ്പതാം ക്ലാസിലെ ലാസ്റ്റ് പീരീഡ് എനിക്കായിരുന്നു കിട്ടിയത്.ഞാൻ ഹീമോ ഡയാലിസിസ് പഠിപ്പിച്ചു.വൃക്കകൾ തകരാറിലാകുന്ന അവസ്ഥയിൽ രക്തം കടത്തിവിട്ട് രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയോസിസ്.ഡയാലിസിസിനെ കുറിച്ച് കുട്ടികൾക്ക് ഒരു വ്യക്തമായ അവബോധം ഉണ്ടാക്കാൻ സാധിച്ചു എന്നാണ് എനിക്ക് തോന്നിയത്. ഇന്ന് വെള്ളി കൃത്രിമ 9 കാലിന് തന്നെ സ്കൂളിൽ എത്തി ഒമ്പതാം ക്ലാസിൽ കയറി വൃക്ക മാറ്റിവയ്ക്കലാണ് പഠിപ്പിച്ചത്. ഒരു മനുഷ്യനിലെ രണ്ട് വൃക്കകളും തകരാറിലാകുന്ന അവസ്ഥയിൽ കൃത്രിമ യിലൂടെ ജീവൻ നിലനിർത്താൻ ആകും. ഇന്നുകൂടി ടീച്ചിംഗ് പ്രാക്ടീസ് ഉണ്ടായിരുന്നുള്ളൂ.കാരണം 23 മുതൽ ഞങ്ങൾക്ക് യൂണിവേഴ്സിറ്റി എക്സാമിനേഷൻ തുടങ്ങും. ആയതിനാൽ ഇന്ന് സ്കൂളിലെ അവസാന ദിവസം ആയിരുന്നു. ഒമ്പതാം ക്ലാസിൽ ബയോളജി പഠിപ്പിക്കുന്ന സലീന ടീച്ചറിനോടും എട്ടാം ക്ലാസിൽ ബയോളജി പഠിപ്പിക്കുന്ന ബിന്ദു ടീച്ചറിനോടും പറഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയത്. കൂടാതെ ഹെഡ്മാസ്റ്ററിനോടും കാര്യങ്ങൾ വ്യക്തമാക്കി 23 യുള്ള യൂണിവേഴ്സിറ്റി എക്സാമിനേഷൻ കഴിഞ്ഞ് അഞ്ചാം തീയതി ജനുവരി അഞ്ചിന് തിരികെ വരുമെന്ന് പറഞ്ഞു. ശേഷം മൂന്നര ആയപ്പോൾ സ്കൂളിൽ നിന്നിറങ്ങി.