Skip to main content
ടീച്ചിംഗ് പ്രാക്ടീസ് വീക്ക് 10: 6 /2/ 20183 തിങ്കൾ ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാനത്തെ ആഴ്ചയാണ്. ഇന്നെനിക്ക് ക്ലാസ് ഒന്നും കിട്ടിയില്ല. ഇവാലുവേഷൻ ഷീറ്റ് സൈൻ ചെയ്യാനായി ടീച്ചറുടെ കയ്യിൽ കൊടുത്തു. ഞാൻ മാക്സിലെ വിജയുടെ ക്ലാസ് കാണാനായി പോയി നെഗറ്റീവ് ഡിവിഷൻ ആയിരുന്നു പഠിപ്പിച്ചത്. വളരെ നല്ല ക്ലാസ്സ് ആയിരുന്നു.എട്ടാം ക്ലാസിലാണ് പോയത്. ശേഷം ഒരു ഫ്രീ പിരീഡ് ഞാൻ എട്ടാം ക്ലാസിൽ കയറി ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. പേപ്പർ നോക്കിയപ്പോൾ ഏറ്റവും കൂടുതൽ കുട്ടികൾ തെറ്റിച്ചത് ഇൻസ്റ്റിറ്റ് എക്സിറ്റ് കൺസർവേഷൻ ആയിരുന്നു അതുകൊണ്ട് കൺസർവേഷൻ എന്നായിരുന്നു 20 ക്വസ്റ്റ്യൻസ് ഇട്ടത്. പത്താം ക്ലാസിലെ ക്ലാസിലെ കുട്ടികൾക്ക് പ്രീ മോഡൽ എക്സാം ആയതുകൊണ്ട് ബാക്കി കുട്ടികളെ ഇന്നും ഉച്ചയ്ക്ക് വിട്ടു. ഇന്ന് ചൊവ്വ ഞാൻ എട്ടാം ക്ലാസിൽ കയറി റെമഡിയിൽ ടീച്ചിംഗ് നടത്തി. ഇൻസെറ്റ് കൺസർവേഷൻ ആണ് റെമഡി ടീച്ചിങ്ങിനായി തിരഞ്ഞെടുത്തത്. ഇന്ന് കുട്ടികളെ ഉച്ചയ്ക്ക് 12:30ക്ക് വിട്ടു ഞങ്ങൾ ലൈബ്രറി റൂമിലിരുന്നു. മൂന്നര ഇപ്പോൾ ബെല്ലടിച്ചു ഞങ്ങളും ഇറങ്ങി. ഇന്ന് 8 /2/23 പ്രാക്ടീസിന്‍റെ അവസാന ദിവസമാണ് ഇന്ന്.സ്കൂൾ വിട്ടുപോകുന്നതിൽ എല്ലാവർക്കും വിഷമമാണ്.43 ദിവസങ്ങൾ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചു. ആദ്യം തന്നെ നമ്മൾ നമ്മുടെ മെന്റർ ടീച്ചർമാർക്ക് സമ്മാനങ്ങൾ കൊടുത്തു. ഞാൻ ഒരു പേനയാണ് എന്റെ ടീച്ചറായ സലീന ടീച്ചർക്ക് കൊടുത്തത്. ശേഷം ഹെഡ്മാസ്റ്റർ സന്തോഷ് സാറിന് ഞങ്ങളെല്ലാവരും ചേർന്ന് വാങ്ങിയ ഒരു സമ്മാനം കൊടുത്തു. സാറിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തു ശേഷം സാർ ഞങ്ങളെ ആശിർവദിച്ചു. പഠിച്ച് പരീക്ഷ എഴുതി സ്കൂളിൽ തന്നെ വരണമെന്ന് പറഞ്ഞു ശേഷം ഞങ്ങൾ ലൈബ്രറി റൂമിൽ ഇരുന്ന് ടീച്ചർമാർക്ക് ലഡു കൊടുത്തു. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും കയറി കുട്ടികൾക്ക് മിട്ടായി കൊടുത്തു. കുട്ടികളിൽ ചിലർ തിരിച്ചും സമ്മാനങ്ങൾ നൽകി. ഇന്നും കുട്ടികൾക്ക് ഉച്ചവരെ മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ പ്രാക്ടീസ് കഴിഞ്ഞു പോകുന്നത് വിഷ്ണുവിന് വളരെ വിഷമമായിരുന്നു. അവൻ കുറേ കരഞ്ഞു. മനസ്സിൽ കളങ്കമില്ലാത്ത ഒരു കുട്ടിയാണ് വളരെ നല്ല സ്വഭാവത്തിൽ ഉടമയാണ് ഒരു കുട്ടിയെ കാണാനും ഇടപെടാനും കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു പത്താം ക്ലാസ് തീർച്ചയായും പാസാകും എന്ന് ഞങ്ങൾക്ക് എല്ലാവർക്കും വാക്ക് തന്നു. ഈ സ്കൂളിൽ നിന്നും ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് അവനെ തന്നെയായിരിക്കും. മാസ്റ്ററിനോടും ടീച്ചേഴ്സിനോട് വിഷ്ണുവിനോട് കുട്ടികളോട് ബാക്കി എല്ലാവരോടും യാത്ര പറഞ്ഞു സ്കൂളിൽ നിന്നിറങ്ങി. വളരെയധികം സന്തോഷം നിറഞ്ഞ 43 ദിനങ്ങൾ ഓർക്കാൻ ധാരാളം നല്ല കാര്യങ്ങൾ എന്നും ഓർക്കാൻ ബുദ്ധിമുട്ടിൽ നല്ല കുറെ ഓർമ്മകൾ.