ടീച്ചിംഗ് പ്രാക്ടീസ് വീക്ക്‌ - 5 ക്രിസ്മസ് വെക്കേഷനും യൂണിവേഴ്സിറ്റി പരീക്ഷയും കഴിഞ്ഞാണ് സ്കൂളിൽ എത്തിയത്. സ്കൂളിലെത്തിയ ഉടനെ ഹെഡ്മാസ്റ്ററിനെ കണ്ടു ഹെഡ്മാസ്റ്ററിന്റെ അനുവാദത്തോടെ ഞങ്ങൾ രജിസ്റ്ററിൽ ഒപ്പിട്ടു ശേഷം ഞങ്ങളുടെ പഴയ ലൈബ്രറി തന്നെ ഇരിക്കാനായി കിട്ടി. എട്ടാം ക്ലാസ് ആണ് പിരീഡ് കിട്ടിയത് ക്ലാസിൽ കയറി വൈവിധ്യം നിലനിൽപ്പിൻ എന്ന പാഠത്തിലെ ജീവ മണ്ഡലത്തിലെ കുറിച്ചും ഇക്കോളജിയെക്കുറിച്ചും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. എന്നെ വീണ്ടും കണ്ടപ്പോൾ തന്നെ കുട്ടികൾക്ക് എല്ലാവർക്കും വളരെയധികം സന്തോഷമുണ്ടായി അത് എനിക്ക് എന്റെ മനസ്സ് നിറച്ചു. അത് കഴിഞ്ഞ് പിരിടൊന്നും കിട്ടിയില്ല ശേഷം ഉച്ച ഭക്ഷണം വിളമ്പാൻ പോയി ഞങ്ങളും കഴിച്ചു. അടുത്തദിവസം 6 /1 /2023 വെള്ളി കൃതി 9.15തന്നെ സ്കൂളിൽ എത്തി. ഇന്നെനിക്ക് പിരീഡ് ഇല്ലായിരുന്നു ഒരു ഫ്രീഡം ക്ലാസിൽ കിട്ടിയപ്പോൾ ഞാൻ ക്ലാസ്സിൽ കയറി പോർഷണതലങ്ങൾ പഠിപ്പിച്ചു കുട്ടികൾക്ക് മനസ്സിലാക്കി എടുക്കാൻ കുറച്ചു പ്രയാസമുണ്ടായിരുന്നു രണ്ടു മൂന്നു തവണ ഞാൻ പറഞ്ഞു കൊടുത്തു. കുട്ടികൾക്ക് ആക്ടിവിറ്റി കൊടുത്തു ആക്ടിവിറ്റി എല്ലാം കുട്ടികൾ ഭംഗിയായി ചെയ്തു. ഇന്നത്തെ ക്ലാസ്സിൽ ടീച്ചർ പീപ്പിൾ ഇൻട്രക്ഷൻ ഉണ്ടായിരുന്നതായി എനിക്ക് തോന്നി കുട്ടികൾ നല്ല രീതിയിൽ ഇൻട്രാക്ട് ചെയ്യുകയും റെസ്പോണ്ട് ചെയ്യുകയും ചെയ്തു. ഇന്ന് ഉച്ചവരെ മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. ഇ ന്ന് ഉച്ചമുതൽ പിടിഎ മീറ്റിംഗ് ആയിരുന്നു.അതിനാൽ ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക് ക്ലാസ് ഉണ്ടായിരുന്നില്ല.ഉച്ചഭക്ഷണത്തിനുശേഷം ക്ലാസ് ഒന്നും ഇല്ലാത്തതിനാൽ കുട്ടികളെ വിട്ടു. പിടിഎ രജിസ്ട്രേഷൻ വേണ്ടി ഞങ്ങൾ ട്രെയിൻ ടീച്ചേഴ്സ് പോയി. 7 /1 /2023 ശനിയാഴ്ച ഇന്ന് സ്കൂളിൽ ക്ലാസ് ഉള്ള ദിവസമാണ് ഞാൻ എട്ടാം ക്ലാസിൽ തന്നെയാണ് കയറിയത്.ആവാസവ്യവസ്ഥയിലെ പ്രതിവർത്തനങ്ങൾ പഠിപ്പിച്ചു. മ്യൂച്ചലിസം പരാധ ജീവനും മത്സരം ഇരപിടിത്തം എന്ന ജീ വിബന്ധങ്ങളും അവയുടെ ഉദാഹരണങ്ങളും പഠിപ്പിച്ചു കൊടുത്തു. ഉച്ചയ്ക്കു ശേഷമുള്ള പേരുടെ ഒമ്പതാം ക്ലാസിൽ കയറി ചലനത്തിന്റെ ജീവശാസ്ത്രം എന്ന പാഠഭാഗമാണ് പഠിപ്പിക്കുന്നത് അതിൽ വ്യായാമത്തിന്റെ പ്രാധാന്യം എന്ന പാഠമാണ് ക്ലാസ് എടുത്തത്. എന്നുച്ചവരെ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ കാരണം ലെസ്സൺപ്ലാൻ ഒപ്പിടാൻ വേണ്ടി കോളേജിലേക്ക് പോകേണ്ടതായി വന്നു.