Skip to main content
ടീച്ചിംഗ് പ്രാക്ടീസ് വീക്ക് :6 9 1 2023 തിങ്കൾ കൃത്യം 9 കാലിനു തന്നെ സ്കൂളിൽ എത്തി. ഒമ്പതാം ക്ലാസിൽ രണ്ടാമത്തെ പിരീഡ് കയറി ശരീര ചലനങ്ങൾ പഠിപ്പിച്ചു ഐച്ഛിക ചലനങ്ങളും ആണ് പഠിപ്പിച്ചത്.ആക്ടിവിറ്റീസ് കുട്ടികൾ ചെയ്യുകയും ഗ്രൂപ്പ് ആക്ടിവിറ്റി കൊടുത്തപ്പോൾ ശരീരചലനങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്താൻ കുട്ടികൾക്ക് സാധിക്കുകയും ചെയ്തു. ഇന്ന് മാക്സിലെ രമ്യ ടീച്ചർ ക്ലാസ് കാണാൻ വന്നിരുന്നു മാക്സിലെ മൂന്നുപേരുടെയും ക്ലാസ്സ് കണ്ട ശേഷം ടീച്ചർ തിരികെ പോയി. ആറാം പിരീഡ് എട്ടാം ക്ലാസ് കിട്ടി.ഞാൻ ക്ലാസ്സിൽ കയറി ജൈവവൈവിധ്യം പഠിപ്പിച്ചു എന്റെ ഇന്നോവേറ്റീവ് ലെസ്സൺ പ്ലാൻ ആയിരുന്നു ജൈവവൈവിധ്യം വഞ്ചിപ്പാട്ടിലൂടെയാണ് ക്ലാസ് എടുത്തത് കുട്ടികൾക്ക് വളരെയധികം ഇഷ്ടമായി അവരും ഏറ്റുപാടി. ഇന്ന് ചൊവ്വാഴ്ച ക്ലാസ്സിൽ എട്ടാം ക്ലാസിലാണ് കയറിയത് ആവാസവ്യവസ്ഥകളെ കുറിച്ചാണ് പഠിപ്പിച്ചത് വിവിധതരം ആവാസവ്യവസ്ഥകളെ കുറിച്ചും അവയുടെ പ്രാധാന്യത്തെ പറ്റിയും പഠിപ്പിച്ചു ശേഷം ക്ലാസ്സ് കഴിഞ്ഞ് ഉച്ച ആയപ്പോൾ ഉച്ച ഭക്ഷണം വിളമ്പാൻ പോയി. 11 /1/ 2023 ബുധനാഴ്ച കൃത്യം സ്കൂളിലെത്തി. നാലാം പ പിരീഡ് ഒമ്പതാം ക്ലാസിലായിരുന്നു.ക്ലാസ്സിൽ കയറി പേശി ക്ലമത്തെക്കുറിച്ച് ക്ലാസ്സെടുത്തു എന്താണെന്നും എങ്ങനെ മറി കടക്കാം എന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾ നല്ല രീതിയിൽ റെസ്പോണ്ട് ചെയ്തു ടീച്ചർ പീപ്പിൾ ഇന്റക്ഷൻ കുറവായിരുന്നു. പേശിക്ലമം ഉണ്ടാകാൻ ഇടയുള്ള സന്ദർഭങ്ങളും കുട്ടികൾ കണ്ടെത്തി എഴുതി. ഇന്ന് വ്യാഴാഴ്ച എട്ടാം ക്ലാസ് 9ആം ക്ലാസും പിരീഡ് ഉണ്ടായിരുന്നു ഒമ്പതാം ക്ലാസിൽ കയറി അസ്ഥികൂടംകൂടത്തെക്കുറിച്ച് പഠിപ്പിച്ചു. കുട്ടികൾ എല്ലാവരും ശ്രദ്ധിച്ചു കേട്ടിരുന്നു.ചോദിച്ച ചോദ്യങ്ങൾക്ക് കുട്ടികൾ വളരെ നല്ല രീതിയിൽ ഉത്തരങ്ങൾ നൽകി.ശേഷം ക്ലാസ്സിൽ നിന്നിറങ്ങി അടുത്ത ക്ലാസ്സ് എട്ടാം ക്ലാസിലായിരുന്നു കുട്ടികൾക്ക് ഞാൻ ക്ലാസ് എടുത്തില്ല പകരം നോട്ട്സ് കൊടുത്തു. ഇന്ന് വെള്ളിയാഴ്ച ഇന്നെനിക്ക് എട്ടാം ക്ലാസ്സും ഒമ്പതാം ക്ലാസും പിരിവ് ഒന്നുമുണ്ടായിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് ഹെഡ്മാസ്റ്റർ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ ഞങ്ങളുടെ അടുത്ത് കൊണ്ടുവന്നു.ആ കുട്ടിയെ ബയോളജി മാക്സ് പറഞ്ഞു കൊടുക്കുക അതായിരുന്നു ലക്ഷ്യം. അവന്റെ പേര് വിഷ്ണു. ഞങ്ങൾ ഓരോരുത്തരായി മാറിമാറി അവനെ ഫ്രീ സമയം കിട്ടുമ്പോൾ ഗണിതവും ബയോളജിയും പഠിപ്പിച്ചു. മൂന്നര ആയപ്പോൾ ബെല്ലടിച്ചു ദേശീയ ഗാനത്തിനുശേഷം ഞങ്ങളും ഇറങ്ങി.