teaching practice week -8 23 /1 /2023 പതിവുപോലെ കൃത്യം 9 മണിക്ക് സ്കൂളിലെത്തി. ഇന്ന് ഒബ്സർവേഷന് വേണ്ടി ധന്യ ടീച്ചറും രമ്യ ടീച്ചർവന്നിരുന്നു. ടീച്ചർ വരുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ ഞങ്ങൾ നന്നായി ടെൻഷൻ അടിച്ചിരുന്നു. ആദ്യത്തെ പിരീഡ് എനിക്ക് ക്ലാസ്സ് കിട്ടിയില്ല. മാക്സിലെ ദൃശ്യ ടീച്ചറിനും എനിക്കും ഒൻപതേ ക്ലാസ് ആയിരുന്നു അതുകൊണ്ട് ദൃശ്യ ടീച്ചർ 15 മിനിറ്റ് ക്ലാസ് എടുത്തിട്ട് ബാക്കി സമയം ടീച്ചർ എന്റെ ക്ലാസ് കണ്ടു. അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ കയറി ഞാനും രമ്യ ടീച്ചറും കൂടിയാണ് ദൃശ്യ ടീച്ചറിന്റെ ക്ലാസ് കണ്ടത് ദൃശ്യ ടീച്ചർ ക്ലാസ് കഴിഞ്ഞു പോയ ശേഷം എന്റെ ക്ലാസ്സ് ആയിരുന്നു. ഞാൻ ക്ലാസ്സിൽ കയറി ആന്തരാ അസ്ഥികൂടം, ബാഹ്യ അസ്ഥികൂടത്തെപ്പറ്റിയും ക്ലാസെടുത്തു.ഒരു കുറുക്കന്റെ കഥ പറഞ്ഞുകൊണ്ടാണ് കുട്ടികൾക്ക് പഠിപ്പിച്ചത്. ഫോളോ അപ്പ് ആക്ടിവിറ്റി കൊടുക്കാൻ എനിക്ക് സാധിച്ചില്ല. നമ്മുടെ ക്ലാസ്സ് കണ്ട് ഉച്ചയായപ്പോൾ ധന്യ ടീച്ചർ തിരികെ പോയി. ഉച്ചയ്ക്കുശേഷം 8 F ക്ലാസിൽ കയറി എനിക്ക് ആ ക്ലാസ്സ് ഇല്ലാതിരുന്നതിനാൽ ക്ലാസ്സ് കയറി കുട്ടികളെ പരിചയപ്പെട്ടു. ഇന്ന് ചൊവ്വ എട്ടാം ക്ലാസ് ആയിരുന്നു ഇൻസ്റ്റിറ്റ് കൺസർവേഷനെ കുറിച്ചാണ് പഠിപ്പിച്ചത്. ഇൻസ്റ്റിറ്റ് കൺസർവേഷൻ എന്താണെന്ന് അതിന്റെ ഉദാഹരണങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. വന്യജീവി സങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ ക,ാവുകൾ, ബയോസ്ഫിയർ റിസർവുകൾ,ഹോട്ട്സ്പോട്ടുകൾ,എന്നിവയെ പറ്റി പഠിപ്പിച്ചു. ഇന്ന് ബുധൻ ക്ലാസിൽ കയറി അസ്ഥികൂടമില്ലാതെ ചലിക്കുന്ന ജീവികളെക്കുറിച്ച് പഠിപ്പിച്ചു. പാരമീസിയം യുഗ്ലീന, മണ്ണിര എന്നീ ജീവികളുടെ ചലനോപാധികളെ കുറിച്ചാണ് ക്ലാസ്സ് എടുത്തത്. ഉച്ചയ്ക്കുശേഷം എനിക്ക് പിരീഡ് ഒന്നും ഉണ്ടായിരുന്നില്ല. നാളെ ജനുവരി 26 റിപ്പബ്ലിക് ഡേ ആണ്.അതിനു മുന്നോടിയായി ഇന്ന്സ്കൂളിൽ ഇന്ന് റിപ്പബ്ലിക് ഡേയുടെ മാർച്ചിന്റെയും മറ്റും മുന്നൊരുക്കങ്ങൾ നടക്കുകയായിരുന്നു. മൂന്നരയായപ്പോൾ ബെല്ലടിച്ചു. ഇന്ന് ജനുവരി 26 റിപ്പബ്ലിക് ഡേ ആണ് സ്കൂളിൽ 8.30 ആകുമ്പോൾ എത്തണമെന്ന് തലേദിവസം പറഞ്ഞിരുന്നു. സ്കൂളിൽ ഇന്ന് എല്ലാ കുട്ടികളും വരണമെന്നില്ല എൻ സി സി, എൻ എസ് എസ്, എസ് പി സി തുടങ്ങിയ വിവിധ ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം വന്നാൽ മതിയായിരുന്നു. കൃത്യം 9 മണിക്ക് തന്നെ പതാക ഉയർത്തി.ഹെഡ്മാസ്റ്റർ സന്തോഷ് സാറാണ് പതാക ഉയർത്തിയത്.ശേഷം സാർ റിപ്പബ്ലിക് ദിന ആശംസകൾ അറിയിച്ചു. അതിനുശേഷം പിടിഎ പ്രസിഡണ്ടും സ്കൂൾ പ്രിൻസിപ്പൽ സജീവ് സാറും റിപ്പബ്ലിക് ദിന ആശംസകൾ പറഞ്ഞു. ശേഷം കുട്ടികൾ ഒരു ദേശഭക്തിഗാനം പാടി അതിനുശേഷം കുട്ടികളുടെ ഒരു മാർച്ച് ഉണ്ടായിരുന്നു വളരെ ലളിതമായ രീതിയിൽ ആയിരുന്നു. ഒമ്പതരയോടെ പരിപാടിയെല്ലാം കഴിഞ്ഞു.ഹെഡ്മാസ്റ്ററിന്റെ സമ്മതത്തോടെ ഞങ്ങളും 9 ആയപ്പോൾ സ്കൂളിൽ നിന്നും ഇറങ്ങി. ഇന്ന് ജനുവരി 27 എന്ന് എനിക്ക് പിരീഡ് ഒന്നുമുണ്ടായിരുന്നില്ല ഫ്രീ പിരീഡ് കിട്ടിയപ്പോൾ ഒൻപതാം ക്ലാസ്സിൽ കിട്ടിയപ്പോൾ കയറി നോട്ടു കൊടുത്തു. ശേഷം ഉച്ച ഭക്ഷണം വിളമ്പാൻ ആയിപ്പോയി.