Skip to main content
teaching practice week -9 30 /1 /2023 ഇന്നും പതിവുപോലെ കൃത്യം 9 മണിക്ക് സ്കൂളിൽ എത്തി. ഇന്ന് ജനുവരി 30 ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആയിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. ആദ്യം പത്താം ക്ലാസിലെ കുട്ടികളെ മുഴുവൻ പങ്കെടുപ്പിച്ചുകൊണ്ടുള്ള അസംബ്ലി ആയിരുന്നു.സ്കൂളിൽനിന്ന് കുഷ്ഠരോഗത്തിനെതിരെയുള്ള പ്രതിജ്ഞയും ഉണ്ടായിരുന്നു. ട്രെയിനിങ് ടീച്ചേഴ്സ് ആണ് പ്രതിജ്ഞ പറഞ്ഞത് ബാക്കി കുട്ടികൾ അത് ഏറ്റു പറഞ്ഞു. ശേഷം ദേശഭക്തിഗാനത്തിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകി. അസംബ്ലി കഴിഞ്ഞ് ഒമ്പതാം ക്ലാസിലെ കുട്ടികൾ വന്നു അവർക്ക് വേണ്ടി പ്രതിജ്ഞ പറഞ്ഞത് മറ്റൊരു ട്രെയിനി ടീച്ചർ ആയിരുന്നു.ഇന്ന് ചൊവ്വ എട്ടാം ക്ലാസ് ആണ് പിരീഡ് കിട്ടിയത് ക്ലാസിൽ കയറി പരിസ്ഥിതി സംരക്ഷണ സംഘടനകളെക്കുറിച്ച് പഠിപ്പിച്ചു ഡബ്ലിയു ഡബ്ലിയു എഫിനെ പറ്റിയും ഐ യുസിഎന്‍ പറ്റിയും വളരെ വിശദമായി പഠിപ്പിച്ചു.ശേഷം കുട്ടികൾക്ക് ആഹാരം വിളമ്പാൻ ആയിപ്പോയി. ഇന്ന് ബുധൻ ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായിരുന്നു ക്ലാസ്. ക്ലാസ്സിൽ കയറി കുട്ടികളെ പഠിപ്പിച്ചു ശേഷം നോട്ട് കൊടുത്തു. ഇന്ന് ഉച്ചയ്ക്ക് പത്താം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ഒരു കൗൺസിലിംഗ് ക്ലാസ് ഉണ്ടായിരുന്നു. കുട്ടികളുടെ പരീക്ഷ പേടി മാറ്റാൻ വേണ്ടിയായിരുന്നു ഈ കൗൺസിലിംഗ് ക്ലാസ്. ഇന്ന് വ്യാഴം ഞാൻ എട്ടാം ക്ലാസിൽ കയറി ഇന്ന് കുട്ടികൾക്ക് അച്ചീവ്മെന്റ് ടെസ്റ്റ് ഇട്ടു.വൈവിധ്യം നിലനിൽപ്പിന് എന്ന പാഠഭാഗമാണ് ടെസ്റ്റ് പേപ്പർ ഇട്ടത്.കുട്ടികളെല്ലാം പരീക്ഷ എഴുതിക്കഴിഞ്ഞു പേപ്പർ തിരികെ വാങ്ങി ഞാൻ പോയി.ഇന്ന് വെള്ളി എനിക്ക് പിരീഡ് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ഞാൻ ഒമ്പതാം ക്ലാസിൽ കയറി ക്രമഭംഗം പഠിപ്പിച്ചു പുതിയ പാഠമാണ്. ഇന്ന് പത്താം ക്ലാസിലെ കുട്ടികൾക്ക് പ്രീ മോഡൽ പരീക്ഷ ആയതിനാൽ 9 വരെയുള്ള കുട്ടികളെ രണ്ടരയ്ക്ക് വിട്ടു.ഞങ്ങൾ മൂന്നു മണിയായപ്പോൾ ഇറങ്ങി.