Phase 2 - Internship (Teaching practice week 1) ഇന്ന് ടീച്ചിങ് പ്രാക്ടീസിന്റെ ആദ്യ ദിവസമായിരുന്നു. കൃത്യം 9.15 തന്നെ ഞങ്ങളെല്ലാം ഗവൺമെന്റ് മോഡൽ ബോയ്സ് എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്. എസ് ആറ്റിങ്ങൽ സ്കൂളിൽ എത്തിച്ചേർന്നു. സ്കൂളിൽ എത്തി ഹെഡ്മാസ്റ്ററിനെ കണ്ട് രജിസ്റ്ററിൽ ഒപ്പുവച്ച ശേഷം നമ്മൾക്ക് ഇരിക്കാനായി തന്ന റൂമിലേക്ക് പോയി. അവിടെ മറ്റു കോളേജിൽ നിന്നും വന്ന ട്രെയിനിങ് ടീച്ചേഴ്സും ഉണ്ടായിരുന്നു. ശേഷം എല്ലാവരും അവരവരുടെ പിരീഡ് നോക്കി ക്ലാസുകളിലേക്ക് പോയി. എനിക്ക് ഇന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്. എട്ടാം ക്ലാസിലാണ് കയറിയത്. ക്ലാസ്സിൽ കയറി കുഞ്ഞിറക്കുള്ളിലെ ജീവ രഹസ്യങ്ങൾ എന്ന പാഠം പഠിപ്പിച്ചു. പാടത്തിന്റെ ആദ്യ ഭാഗമായ മൈക്രോസ്കോപ്പിനെ പറ്റിയാണ് ക്ലാസ് എടുത്തത്. മൈക്രോസ്കോപ്പി നെക്കുറിച്ചും മൈക്രോസ്കോപ്പിന്റെ ഭാഗങ്ങളെ കുറിച്ചുമാണ് ക്ലാസ് എടുത്തത് മൈക്രോസ്കോപ്പിന്റെ ധർമ്മം എന്താണെന്നും ഓരോ ഭാഗത്തിന്റെയും ഉപയോഗങ്ങളെക്കുറിച്ചും പഠിപ്പിച്ചു. പ്രതികരണത്തിലൂടെ കുട്ടികൾക്ക് ക്ലാസ് മനസ്സിലായി എന്ന് എനിക്ക് തോന്നി. ക്ലാസ്സ് കഴിഞ്ഞ് 11 മണിക്ക് തിരിച്ചിറങ്ങി പ.ിന്നീട് എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ആഹാരം കഴിച്ചശേഷം ഏഴാം ക്ലാസിൽ ടീച്ചർ ഇല്ലാത്തതിനാൽ അവിടെ പോയി നിന്നു. മൂന്നര ആയപ്പോൾ ബെല്ലടിച്ചു കുട്ടികൾ വരിവരിയായി പോയ ശേഷം ഞങ്ങളും സ്കൂളിൽ നിന്നിറങ്ങി. ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാമത്തെ ദിവസമായ ഇന്നും കൃത്യം 9.15 തന്നെ സ്കൂളിൽ എത്തി. ഇന്നെനിക്ക് അഞ്ചാം പിരീഡ് ആയിരുന്നു.ഒമ്പതാം ക്ലാസിലാണ് കയറിയത്. ജീവ മണ്ഡലത്തിന്റെ സംരക്ഷകർ എന്ന പാഠമാണ് പഠിപ്പിച്ചത്. അന്തരീക്ഷത്തിൽ നടക്കുന്ന ഓക്സിജൻ കാർബൺഡയോക്സൈഡ് സന്തുലനത്തെ പറ്റിയും ആഗോളതാപനം കുറയ്ക്കാൻ സസ്യങ്ങൾ എത്രത്തോളം സഹായിക്കുന്നുണ്ട് എന്നും കുട്ടികൾക്ക് ആദ്യം പറഞ്ഞു കൊടുത്തു. പ്രകാശസംശ്ലേഷണം എന്താണെന്നും ഹരിത കണത്തിന്റെ ഘടനയെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഇൻട്രൊഡക്ഷനിലൂടെ കുട്ടികൾക്ക് നല്ല ഒരു ഐഡിയ കൊടുത്തു ശേഷം ഹരിതക ണത്തിന്റെ ഭാഗമായ ട്രോമാഗ്രാന എന്നിവയെക്കുറിച്ചും വർണകങ്ങളെക്കുറിച്ചും പറഞ്ഞുകൊടുത്തു. ശേഷം കുട്ടികളെ കൊണ്ട് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. ചാർട്ടിൽ യഥാക്രമം ഹരിത കണത്തിന്റെ ഭാഗങ്ങൾ കുട്ടികൾ അടയാളപ്പെടുത്തി. കൂട്ടായ പ്രവർത്തനവും കുട്ടികൾ നല്ല രീതിയിൽ ചെയ്തുതന്നു പാഠഭാഗം ക്രോഡീകരിച്ച ശേഷം കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു. ഫോളോ അപ്ആക്ടിവിറ്റി കൊടുക്കാൻ സാധിച്ചില്ല. ഇന്നും കൃത്യസമയത്ത് സ്കൂളിൽ എത്തി. മൂന്നാമത്തെ ദിവസമാണ്. ഇന്നെനിക്ക് പിരീഡ് ഒന്നും ഉണ്ടായിരുന്നില്ല. ആറ് ഏഴ് ക്ലാസിലെ കുട്ടികൾ വായനാദിനത്തോടനുബന്ധിച്ച് ധാരാളം വർക്കുകൾ ചെയ്യുകയായിരുന്നു. അവരുടെ വർക്കുകൾ കുട്ടികൾ യഥാക്രമം ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ ഞങ്ങളെ ഏൽപ്പിച്ചു. കുട്ടികൾ അക്ഷരങ്ങൾ കൊണ്ട് മാലകൾ തീർത്തും അക്ഷരപ്പുഴകൾ നിർമ്മിച്ചും നല്ല രീതിയിൽ തന്നെ അവരുടെ വർക്കുകൾ ചെയ്തു. ശേഷം ഇന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ലോഷൻ നിർമ്മാണം ഉണ്ടായിരുന്നു ലോഷൻ നിർമ്മാണത്തിൽ ഞങ്ങളും പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷവും പീരീഡ് ഒന്നും ഇല്ലായിരുന്നു നാലുമണിക്ക് ബെല്ലടിച്ചു കുട്ടികളെല്ലാം പോയിക്കഴിഞ്ഞു ഞങ്ങളും ഇറങ്ങി