Teaching practice week 2
19/6/2023
തിങ്കൾ
ഇന്ന് ജൂൺ 19 വായനാദിനമാണ്. സ്കൂളിൽ ഇന്ന് അസംബ്ലിയും വായനാദിനത്തിന്റെ പ്രാധാന്യത്തെ പറ്റിയും വായനയുടെ മഹത്വത്തെക്കുറിച്ചും പ്രഭാഷണവും ഉണ്ടായിരുന്നു. ക്ലാസ് റൂമുകളും സ്കൂളിന്റെ മുൻവശത്തെ മരങ്ങളും എല്ലാം അക്ഷരങ്ങൾ കൊണ്ട് കുട്ടികൾ വിവിധ രീതിയിൽ അലങ്കരിച്ചു. ഏഴാമത്തെ പിരീഡ് എട്ടാം ക്ലാസിൽ കയറി കോശ വിജ്ഞാനീയത്തെക്കുറിച്ചും കോശ വിജ്ഞാനിയെ ചരിത്രത്തിലെ നാഴിക കല്ലുകളെ കുറിച്ചും പഠിപ്പിച്ചു. ക്ലാസ് കാണാൻ എന്റെ മെന്റർ ടീച്ചറും ഉണ്ടായിരുന്നു വളരെ വ്യക്തമായി തന്നെ കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുത്തു.ആക്ടിവിറ്റി കുട്ടികൾ നല്ല രീതിയിൽ ചെയ്തു. ടീച്ചർ കുട്ടിയും തമ്മിൽ ഇൺട്രാക്ഷൻ ഉണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം വായനാദിന ക്വിസ് പ്രോഗ്രാമുകളും മറ്റും ക്ലാസിൽ സംഘടിപ്പിച്ചു.
20/6/2023
ചൊവ്വ
എട്ടാം ക്ലാസിലായിരുന്നു ഇന്ന് പിരീഡ് കിട്ടിയത് ക്ലാസിൽ കയറി സസ്യകോശത്തിന്റെ ഭാഗങ്ങളെ പറ്റിയും അവയുടെ ധർമ്മങ്ങളെപ്പറ്റിയും പഠിപ്പിച്ചു. കുട്ടികൾ നല്ല രീതിയിൽ പ്രതികരിച്ചു. ആക്ടിവിറ്റിയും കുട്ടികൾ നല്ല രീതിയിൽ ചെയ്തു. സസ്യ കോശത്തിന്റെ ഭാഗങ്ങൾ ഒരു മോഡലിനന്റെ സഹായത്തോടെയാണ് കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. കുട്ടികൾ നല്ല രീതിയിൽ കോർപ്പറേറ്റ് ചെയ്തു.വായന ദിനത്തോടനുബന്ധിച്ചുള്ള ബാക്കി പരിപാടികൾ ഇന്നും നടത്തിക്കൊണ്ടിരുന്നു.
21/6/ 2023
ബുധൻ
രാവിലത്തെ രണ്ട് പിരീഡ് ആറാം ക്ലാസിൽ കയറി. കുട്ടികൾക്ക് അടിസ്ഥാനശാസ്ത്രം പഠിപ്പിച്ചു. ശേഷം ആറാം ക്ലാസിൽ നിന്നും എട്ടാം ക്ലാസിലേക്ക് കയറി. മൈക്രോസ്കോപ്പിലൂടെ വസ്തുവിനെ എങ്ങനെ നിരീക്ഷിക്കാനും വസ്തുവിന്റെ ചേദം എടുക്കാനും കുട്ടികളെ പഠിപ്പിച്ചു കൊടുത്തു. മൈക്രോസ്കോപ്പിലെ ദർപ്പണം അഡ്ജസ്റ്റ് ചെയ്യാനും നിരീക്ഷണ വസ്തു സ്റ്റേജിൽ വച്ച് അതിനെ ഐപിസിസിലൂടെ നിരീക്ഷിക്കാനും കുട്ടികളെ പഠിപ്പിച്ചു.
22/6/ 2023
വ്യാഴം
ഒമ്പതാം ക്ലാസിലാണ് കയറിയത് പ്രകാശസംശ്ലേഷണ ഘട്ടങ്ങൾ പഠിപ്പിച്ചു.ഇരുണ്ട ഘട്ടം പ്രകാശ ഘട്ടം എന്നിവ വളരെ വിശദമായി ക്ലാസെടുത്തു. 48 കുട്ടികൾ ക്ലാസിൽ ഉണ്ടായിരുന്നു അതിനാൽ ക്ലാസ് റൂം മാനേജ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഒരു പരിധിവരെ കുട്ടികളെ ഇൻട്രാക്ട് ചെയ്യിക്കാനായി സാധിച്ചു. ഉച്ചയ്ക്കുശേഷം വീണ്ടും ഒമ്പതാം ക്ലാസിൽ കയറി. ഗ്ലൂക്കോസിന്റെ രാസ മാറ്റങ്ങളെ പറ്റിയും പഠിപ്പിച്ചു. അനജം സസ്യ ഭാഗങ്ങളിൽ വിവിധ രൂപത്തിൽ സംഭരിച്ചു വയ്ക്കുന്നതും കൃത്യമായി പഠിപ്പിച്ചു. വോയിസ് മോഡുലേഷൻ കുറവായിരുന്നതായി തോന്നി . ചോദ്യങ്ങൾ ചോദിച്ച സമയത്ത് ബ്ലാക്ക് ബോർഡ് മായിച്ചില്ല.
23/6/ 2023
വെള്ളി
സ്കൂളിൽ ഇന്ന് അസംബ്ലി ഉണ്ടായിരുന്നു.രോഗങ്ങളും മറ്റും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ സ്കൂളുകളിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ അസംബ്ലിയിൽ എച്ച് എം സാർ ക്ലാസ് റൂമുകളും ഓഡിറ്റോറിയം വരാന്ത എന്നിവ വൃത്തിയാക്കണം എന്ന് കുട്ടികളോട് പറഞ്ഞു കുട്ടികളോട് പറഞ്ഞു. ഓരോരോ ക്ലാസ്സുകാർക്കും ഓരോരോ സ്ഥലങ്ങളും വൃത്തിയാക്കാനായി കൊടുത്തു. വൃത്തിയാക്കൽ പരിപാടികളിൽ ഞങ്ങൾ പങ്കുചേർന്നു.ഇന്ന് 12 മണി വരെ മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ