Teaching practice week -3

 26/6/2023
 തിങ്കൾ

പതിവുപോലെ കൃത്യം 9.15 തന്നെ സ്കൂളിൽ എത്തി. ഇന്ന് ഒബ്സർവേഷൻ ക്ലാസ് കാണാനായി ടീച്ചർ വന്നു. എട്ടാം ക്ലാസിലെ മർമ്മവും ഭാഗങ്ങളും എന്ന പാഠഭാഗമാണ് ഞാൻ പഠിപ്പിച്ചത്. പി പി ടി  ഉപയോഗിച്ചാണ് പാഠഭാഗം അവതരിപ്പിച്ചത്.  എന്നാൽ പി പി ടി എല്ലാ കുട്ടികൾക്കും കാണാൻ കഴിഞ്ഞില്ല എന്നും ഓരോ കുട്ടികളെയും കൊണ്ടുപോയി കാണിച്ചു കൊടുക്കേണ്ടതായിരുന്നു എന്നും ടീച്ചർ പറഞ്ഞു. ഞാൻ വളരെ നെർവസ് ആയിരുന്നു. ആക്ടിവിറ്റി ടൈമിൽ കുട്ടികളെക്കൊണ്ട് ചാർട്ട് വായിപ്പിച്ചില്ല  എന്നും കണ്ടെന്റ് നോളജ് കുറവായിരുന്നു മാസ്സ് ആൻസറിൻ പ്രമോട്ട് ചെയ്തു ഇതെല്ലാം എന്റെ ഇന്നത്തെ ക്ലാസ്സിലെ പോരായ്മകൾ ആയിരുന്നു. ഇന്ന് സ്കൂളിൽ ഐഡന്റിറ്റി കാർഡിന്റെ ഫോട്ടോയെടുത്ത് ഉണ്ടായിരുന്നു.




27/6/2023
 ചൊവ്വ
 ഇന്നെനിക്ക് പിരീഡ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഒമ്പതാം ക്ലാസിൽ അഞ്ചാമത്തെ ഒരു  ഫ്രീ പീരിയഡ് കിട്ടി.ഞാൻ ആ ക്ലാസ്സിൽ കയറി സസ്യങ്ങൾ പ്രകൃതിയുടെ സമ്പത്ത് എന്ന പാഠഭാഗം പഠിപ്പിച്ചു. സ്കിൽ ഓഫ് എക്സ്പ്ലൈനിങ് സ്കിൽ ഓഫ് ഉണ്ടായിരുന്നു ബ്ലാക്ക് ബോർഡ് നല്ല രീതിയിൽ ഉപയോഗിച്ചു.
 കുട്ടികൾ നല്ല രീതിയിൽ സഹകരിച്ചു ടീച്ചറും കുട്ടിയും തമ്മിൽ ഇൻട്രാക്ഷൻ  ഉണ്ടായിരുന്നു .
 ഗ്രൂപ്പ് ആക്ടിവിറ്റി കൊടുത്ത സമയം ക്ലാസിൽ നല്ല ബഹളം ഉണ്ടായിരുന്നു. ഫോളോ അപ്പ്  ആക്ടിവിറ്റിയും കൊടുത്തു.

30/6/2023
 വെള്ളി

 ഇന്നെനിക്ക് ഒമ്പതാം ക്ലാസ് ആറാമത്തെ പിരീഡ് ആണ്. മൂന്നാമത്തെ പിരീഡ് ഒരു ഫ്രീ പിരീഡ് കിട്ടിയപ്പോൾ ഞാൻ ക്ലാസ്സിൽ കയറി ദഹന വ്യവസ്ഥ  പഠിപ്പിച്ചു. മോഡൽ  ലെസ്സൺപ്ലാൻ ആയിരുന്നു കോൺസെപ്റ്റ് അറ്റയിൻമെന്റ്  മോഡൽ ആയിരുന്നു പഠിപ്പിച്ചത്. ആക്ടിവിറ്റി ഒന്നുമില്ലാത്തതുകൊണ്ട് ആവും 5 മിനിറ്റ് മുന്നേ ക്ലാസ് തീർന്നു. ദഹത്തെക്കുറിച്ചും ദഹന വ്യവസ്ഥയുടെ ഭാഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് വളരെ കൃത്യമായി മനസ്സിലാക്കി കൊടുത്തു. ആറാമത്തെ പിരീഡ് ക്ലാസിൽ കയറി പല്ലിന്റെ ഘടനയെ കുറിച്ചും വിവിധതരം പല്ലുകളെ കുറിച്ചും പഠിപ്പിച്ചു. സ്കില്ല് ഓഫ് സ്റ്റുമുലസ് വേരിയേഷൻ  ഉണ്ടായിരുന്നു. ആക്ടിവിറ്റീസ് എല്ലാം കുട്ടികൾ നല്ല രീതിയിൽ ചെയ്തു തന്നു ചോദ്യങ്ങൾ ചോദിച്ച് സമയം കുട്ടികൾ കൃത്യമായി ഉത്തരങ്ങൾ നൽകി.