Teaching practice week -4
3/7/2023
തിങ്കൾ
നല്ല മഴ ഉള്ള ദിവസമായിരുന്നു ഇന്ന്. ഇന്ന് ലാസ്റ്റ് പീരീഡ് എട്ടാം ക്ലാസ് ആയിരുന്നു. ക്ലാസ്സിൽ കയറി കോശജാലങ്ങൾ എന്ന പാഠം എടുത്തു. ടീച്ചർ പ്യൂപ്പിൾ ഇൻട്രക്ഷൻ ഉണ്ടായിരുന്നു.വോയിസ് മോഡുലേഷൻ ഉണ്ടായിരുന്നു. ലാസ്റ്റ് ആയതുകൊണ്ട് കുട്ടികൾ വീട്ടിൽ പോകാനുള്ള തിരക്കിലായിരുന്നു. ഗ്രൂപ്പ് ആക്ടിവിറ്റി ചെയ്യിക്കാൻ സമയം കിട്ടിയില്ല. ബ്ലാക്ക് ബോർഡ് റൈറ്റിംഗ് സ്കിൽ ഉണ്ടായിരുന്നു.
4/7/ 2023
ചൊവ്വ
ഇന്നെനിക്ക് പിരീഡ് ഒന്നും ഉണ്ടായിരുന്നില്ല. എട്ടാം ക്ലാസിലെ കുട്ടികളുടെ ബയോളജി നോട്ട്ബുക്ക് നോക്കി കൊടുത്തു. ഒബ്സർവേഷൻ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാൽ ആരും വന്നില്ല. നല്ല മഴ ആയതുകൊണ്ട് ടീച്ചേഴ്സിനെ ക്ലാസിൽ പോകാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിരുന്നു. വൈകിട്ട് ആയപ്പോഴേക്കും മഴ ഒന്ന് കുറഞ്ഞു.
മൂന്നര ആയപ്പോൾ ബെല്ലടിച്ചു കുട്ടികളെല്ലാം പോയിക്കഴിഞ്ഞു ഞങ്ങൾ ഇറങ്ങി.
5/7/2023
ബുധൻ
എട്ടാം ക്ലാസിലായിരുന്നു പിരീഡ്. ക്ലാസ്സിൽ കയറി വിത്ത് കോശങ്ങൾ പഠിപ്പിച്ചു. ഇൻട്രൊഡക്ഷൻ ആയി പറഞ്ഞത് എന്തിരൻ സിനിമയിലെ ചിട്ടി റോബോട്ടിനെ കുറിച്ചായിരുന്നു. കുട്ടികൾക്ക് അത് വളരെ ഇഷ്ടമായി. ടീച്ചർ പ്യൂപ്പിൾ ഇൻട്രക്ഷൻ ഉണ്ടായിരുന്നു. കുട്ടികൾ നന്നായി സഹകരിച്ചു. പി പി ടി യിലൂടെയാണ് വിത്ത് കോശങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഗ്രൂപ്പ് ആക്ടിവിറ്റി സമയത്ത് ഓഡിറ്റോറിയത്തിൽ നിന്നുള്ള പാട്ട് കാരണം കുട്ടികൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കാരണം ഇന്ന് ഹയർ സെക്കൻഡറി കുട്ടികളുടെ പ്രവേശനോത്സവം നടക്കുന്നതിനാൽ ഓഡിറ്റോറിയത്തിൽ പരിപാടികൾ നടക്കുകയായിരുന്നു. ഇന്ന് സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു നിങ്ങളും ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.
6/7/2023
വ്യാഴം
ഇന്ന് മൂന്നാം പിരീഡ് ആയിരുന്നു ക്ലാസ്. എട്ടാം ക്ലാസിൽ കയറി ജന്തു കലകളാണ് പഠിപ്പിച്ചത്.
ഇൻട്രൊഡക്ഷനിലൂടെ കുട്ടികൾക്ക് നല്ല ഒരു ഐഡിയ കൊടുത്തു. ബ്ലാക്ക് ബോർഡ് നല്ല രീതിയിൽ യൂസ് ചെയ്തു. പിടി വിസിബിൾ ആയിരുന്നില്ല. പ്രീവിയസ് നോളജ് ചെക്ക് ചെയ്തു. സ്കിൽ ഓഫ്എ ക്സ്പ്ലെയിൻ എന്നിവ ഉണ്ടായിരുന്നു. ക്ലാസ് റൂം മാനേജ്മെന്റ് ഉണ്ടായിരുന്നു.ഗ്രൂപ്പ് ആക്ടിവേറ്റ് കൊടുക്കാൻ സാധിച്ചുള്ളൂ.ഫോളോ ആക്ടിവിറ്റി കൊടുക്കുന്ന ടൈമിൽ ബെല്ലടിച്ചു. ഇന്നെനിക്ക് ഒമ്പതാം ക്ലാസും ഉണ്ടായിരുന്നു. ക്ലാസിൽ കയറി ആഹാരം അന്നപദത്തിലൂടെ എന്നുള്ള പാഠത്തിലെ ആഹാരം അന്നനാളത്തിൽ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. ക്ലാസ് നല്ല ബഹളമായിരുന്നു. ക്ലാസ് കാണാൻ കുറച്ചു കഴിഞ്ഞ് ദീപ്തി ടീച്ചറും വന്നു ആക്ടിവിറ്റീസ് എല്ലാം കുട്ടികൾ ചെയ്തു.
7/7/ 2023
വെള്ളി
ഇന്നെനിക്ക് ഒമ്പതാം ക്ലാസിലായിരുന്നു. ക്ലാസ്സിൽ കയറി ആഹാരം ആമാശയത്തിൽ പഠിപ്പിച്ചു. ക്ലാസ്സിൽ നല്ല ബഹളമായിരുന്നു. പി പിയുടെ സഹായത്തോടെയാണ് പാഠഭാഗം വിശദീകരിച്ചത്. ബ്ലാക്ക് ബോർഡ് റൈറ്റിംഗ് ഉണ്ടായിരുന്നു. ആക്ടിവിറ്റീസ് കുട്ടികൾ നല്ല രീതിയിൽ ചെയ്തു ചോദ്യങ്ങൾ ചോദിച്ചപ്പോൾ കൃത്യമായി കുട്ടികൾ ഉത്തരങ്ങൾ നൽകി. പാഠഭാഗം ക്രോഡീകരിച്ച ശേഷം ഫോളോ ആക്ടിവിറ്റി കൊടുത്തു. ഇന്ന് വെള്ളിയാഴ്ച രണ്ടുമണിക്കാണ് ക്ലാസ് തുടങ്ങേണ്ടത്എ.ങ്കിലും ഒന്നരയ്ക്ക് തന്നെ ക്ലാസ് തുടങ്ങി.കാരണം മഴയായിരുന്നാൽ കുട്ടികളെ സ്കൂളിൽ നിന്നും നേരത്തെ വിടണം ആയിരുന്നു