Teaching practice week 5

10/7/2023
 തിങ്കൾ

 ഇന്നെനിക്ക് ഏഴാം പിരീഡ് ആയിരുന്നു ക്ലാസ്. എട്ടാം ക്ലാസിൽ കയറി മെരിസ്റ്റമിക കലകൾ ആണ് പഠിപ്പിച്ചത്. കുട്ടികൾ നന്നായി കോപ്പറേറ്റ് ചെയ്തു. ടീച്ചർ പ്യൂപ്പിള്‍ ഇന്റടാക്ഷൻ ഉണ്ടായിരുന്നു. സ്കിൽ ഓഫ് എക്സ്പ്ലൈൻ സ്കിൽ ഓഫ് ബ്ലാക്ക് ബോർഡ് റൈറ്റിംഗ് എന്നിവ ഉണ്ടായിരുന്നു.  സ്റ്റിമുലസ് വേരിയേഷൻ,  വോയിസ് മോഡുലേഷനും ഉണ്ടായിരുന്നു .

11/7/2023
 ചൊവ്വ

 ഇന്നെനിക്ക് പീരിയഡ് ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് ജനസംഖ്യാ ദിനമാണ്. ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഞങ്ങൾ ട്രെയിനി ടീച്ചേഴ്സും അതിൽ പങ്കെടുത്തു.  ഏറ്റവും നല്ല പോസ്റ്റർ ആയി തിരഞ്ഞെടുത്തത് 10. E ക്ലാസിലെ കുട്ടിയുടേതായിരുന്നു. ഇന്ന് ഞാൻ സോഷ്യൽ സയൻസിൽ ശ്രീലക്ഷ്മിയുടെ ക്ലാസ് കാണാനായി പോയി. വളരെ നല്ല ക്ലാസ് ആയിരുന്നു നല്ല രീതിയിൽ തന്നെ ടീച്ചർ പ്രസന്റ് ചെയ്തു.
12/7/2023
ബുധൻ

 ഇന്ന് ക്ലാസ്സിൽ കയറി എട്ടാം ക്ലാസിലാണ് കയറിയത് സസ്യ കലകൾ പഠിപ്പിച്ചു. ലേണേർ ഇൻവോൾമെന്റ് ഉണ്ടായിരുന്നു. ടീച്ചർ പ്യൂപ്പിള്‍ ഇന്ററാക്ഷൻ ഉണ്ടായിരുന്നു. സ്കിൽ വോയിസ് മോഡുലേഷൻ ഉണ്ടായിരുന്നു. പിടിയിലൂടെയാണ് പാഠഭാഗം പ്രസന്റ്  ചെയ്തത്. സസ്യ കലകളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച കുട്ടികൾക്ക് സസ്യ കലകളെ കുറിച്ച് വിവരിച്ചു കൊടുത്തു. അടുത്ത ക്ലാസ്സ് ഒമ്പതാം ക്ലാസിലായിരുന്നു. വില്ലസിന്റെ ഘടനയെ കുറിച്ചാണ് പഠിപ്പിച്ചത്. ക്ലാസ്സിൽ നല്ല ബഹളം ഉണ്ടായിരുന്നു. 52 കുട്ടികളെ കൈകാര്യം ചെയ്യാൻ നല്ല പാടായിരുന്നു. നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു   ഉണ്ടായിരുന്നു

13/7/2023
 വ്യാഴം

 ഒൻപതാം ക്ലാസിൽ കയറി ഡിഫ്യൂഷൻ ആണ് പഠിപ്പിച്ചത്. പിടിയിലൂടെ പാഠഭാഗം അവതരിപ്പിച്ചു. ശേഷം കുട്ടികൾക്ക് ഡിഫ്യൂഷൻ എന്താണെന്നും അതിനുദാഹരണങ്ങളും പറഞ്ഞു കൊടുത്തു. സ്കിൽ ഓഫ് സ്റ്റുമലസ് വേരിയേഷൻ വോയിസ് മോഡുലേഷൻ എക്സ്പ്ലനേഷൻ എന്നിവ ഉണ്ടായിരുന്നു. ജസ്റ്റേഴ്സ് കുറവായിരുന്നു. പ്രവർത്തനങ്ങൾ എല്ലാം കുട്ടികൾ നല്ല രീതിയിൽ ചെയ്തു തന്നു കൂട്ടായ പ്രവർത്തനവും കുട്ടികൾ ചെയ്തു തന്നു. പാഠഭാഗം ക്രോഡീകരിച്ച പറയാനും ശേഷം ചോദ്യങ്ങൾ ചോദിക്കാനും സാധിച്ചു. ഉച്ചയ്ക്കുശേഷം ആറാം ക്ലാസിലാണ് കയറിയത് അവിടെ അടിസ്ഥാന ശാസ്ത്രം പഠിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് സ്കൂളിൽ സോഷ്യൽ സയൻസ് ടീച്ചേഴ്സും സോഷ്യൽ സയൻസ് ട്രെയിനിങ് ടീച്ചേഴ്സ് നടത്തുന്ന ഒരു ക്വിസ് പ്രോഗ്രാം  നടത്തിയിട്ടുണ്ടായിരുന്നു. വളരെ കുറച്ചു കുട്ടികൾ അതിൽ പങ്കെടുത്തു
14/7/ 2023
 വെള്ളി

 ഒമ്പതാം ക്ലാസിലാണ് കയറിയത്. ആഹാരം വൻകുടലിലേക്ക് എന്ന ഭാഗമാണ് പഠിപ്പിച്ചത്.   ബ്ലാക്ക് ബോർഡ് റൈറ്റിംഗ്  സ്കിൽ ഉണ്ടായിരുന്നു. ചാർട്ട് എല്ലാ കുട്ടികൾക്കും കാണാൻ കഴിയുന്ന രീതിയിലാണ് പ്രദർശിപ്പിച്ചത്. പ്രവർത്തനങ്ങൾ എല്ലാം കുട്ടികൾ നല്ല രീതിയിൽ തന്നെ ചെയ്തു. ചോദ്യങ്ങൾക്കെല്ലാം കുട്ടികൾ നല്ല രീതിയിൽ മറുപടി തന്നു. എല്ലാ ചോദ്യത്തിനും കുട്ടികളും ഉത്തരം പറഞ്ഞതിലൂടെ പാഠഭാഗം വിശദമായി തന്നെ  കുട്ടികൾക്ക് മനസ്സിലായി എന്ന് എനിക്ക് തോന്നി. സോഷ്യൽ സയൻസിലെ നിഖിലയുടെയും ഇംഗ്ലീഷിലെ ദർശനയുടെയും ക്ലാസ് കാണാനായി പോയി വളരെ നല്ല രീതിയിൽ തന്നെയാണ് ഇരുവരും ക്ലാസ് എടുത്തത്.