Teaching practice week 6

19/7/2023
 ബുധൻ

         തിങ്കളാഴ്ചത്തെ കർക്കിടക വാവിന്റെ അവധിയും ചൊവ്വാഴ്ചത്തെ മുഖ്യമന്ത്രി മരിച്ചതിന്റെ അവധിയും കഴിഞ്ഞ് ഇന്ന് ബുധനാഴ്ചയാണ് സ്കൂളിൽ എത്തിയത്. കുട്ടികൾക്ക് എല്ലാം തന്നെ വീട്ടിൽ രണ്ടുദിവസം നിന്നിട്ട് സ്കൂളിലേക്ക് വന്നതിന്റെ ഒരു അരോചകത ഉണ്ടായിരുന്നു. ഇന്നെനിക്ക് എട്ടാം ക്ലാസ് ആയിരുന്നു. ക്ലാസ്സിൽ കയറി സംവഹന കലകൾ പഠിപ്പിച്ചു. സ്കിൽ ഓഫ് ഇൻട്രൊഡക്ഷൻ,ബ്ലാക്ക് ബോർഡ് യൂസ്,  സ്കിൽ ഓഫ് സ്റ്റിമുലസ് വേരിയേഷൻ, ഉണ്ടായിരുന്നു.  ടീച്ചർ  പ്യൂപ്പിള്‍  ഇൻട്രൊഡക്ഷൻ ഉണ്ടായിരുന്നു. ആക്ടിവിറ്റീസ് എല്ലാം കുട്ടികൾ നല്ല രീതിയിൽ ചെയ്തു. ഉച്ചയ്ക്കുശേഷം ആറാം ക്ലാസിൽ കയറി അടിസ്ഥാന ശാസ്ത്രം പഠിപ്പിച്ചു.

20/7/2023
വ്യാഴം

 ഇന്ന് ഒമ്പതാം ക്ലാസിലാണ് കയറിയത്. ഹൃദയത്തിന്റെ ഘടന ആണ് പഠിപ്പിച്ചത്.  ലെസ്സൺ പ്ലാൻ ക്ലാസ് അല്ലാത്തതിനാൽ ടീച്ചറാണ് ക്ലാസ്സ് എടുത്തത്. വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു. ടീച്ചറിന്റെ എക്സ്പീരിയൻസ്,  അറിവ് എല്ലാം നല്ല രീതിയിൽ തന്നെ ടീച്ചർ ക്ലാസിൽ ഉപയോഗിച്ചു. അത്ര മനോഹരമായിരുന്നു ക്ലാസ്സ്.

21/7/ 2023
 വെള്ളി

    ഒമ്പതാം ക്ലാസിലാണ് കയറിയത്. ഹൃദയസ്പന്ദനത്തെപ്പറ്റിയും പൾസ് എന്നിവയെക്കുറിച്ചും പഠിപ്പിച്ചു. ഇന്ന് ചാന്ദ്രദിനം ആയതിനാൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് നിരവധി പ്രോഗ്രാമുകൾ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ വെച്ച് സ്കൂളിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനെ പറ്റിയും ഡിസിപ്ലിനെ പറ്റിയും ഹെഡ്മാസ്റ്റർ സംസാരിച്ചു. ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ലി ലിറ്ററസി ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു അതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ കുട്ടികളായിരുന്നു . അസംബ്ലിയിൽ വച്ച് മത്സരത്തിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു. ഉച്ചയ്ക്കു ശേഷമുള്ള ലാസ്പിരിഡ് ആറാം ക്ലാസിൽ കയറി അടിസ്ഥാനശാസ്ത്രം പഠിപ്പിച്ചു.കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്നത് കുറച്ച് പ്രയാസമേറിയ കാര്യമാണ്.

22/7/ 2023
 ശനി

 ഇന്ന് സ്കൂളിൽ ക്ലാസ് ഉള്ള ദിവസമായിരുന്നു. തിങ്കളാഴ്ചത്തെ ടൈംടേബിൾ പ്രകാരം ആയിരുന്നു ഇന്നത്തെ ക്ലാസ്. ഉച്ചവരെ മാത്രമേ ഇന്ന് ക്ലാസ് ഉണ്ടായിരുന്നുള്ളൂ. കാരണം ഇന്ന് ഉച്ചയ്ക്ക് സ്കൂളിൽ വച്ച് പിഎസ്‌സി എക്സാം ഉണ്ടായിരുന്നു.  ഇന്നെനിക്ക് എട്ടാം ക്ലാസ് പിരീഡ് ഉണ്ടായിരുന്നു പക്ഷേ ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് ഇല്ലാത്തതിനാൽ ആ പിരീഡ് കിട്ടിയില്ല. ഒമ്പതാം ക്ലാസിൽ കയറിയെങ്കിലും പഠിപ്പിക്കാനായില്ല ടെസ്റ്റ് പേപ്പറിനെ പറ്റി പറഞ്ഞശേഷം ക്ലാസ്സിൽ നിന്നും ഇറങ്ങി. ഉച്ചയ്ക്ക് 12 മണിയായപ്പോൾ ബെല്ലടിച്ചു.