Teaching practice week 7

25/7/2023
 ചൊവ്വ

        ഇന്നെനിക്ക് പിരീഡ് ഒന്നും ഉണ്ടായിരുന്നില്ല. ആറാം ക്ലാസിൽ കയറി ആദ്യത്തെ രണ്ട് പേരുടെ ക്ലാസിൽ കയറി പഠിപ്പിച്ചു. അടിസ്ഥാന ശാസ്ത്രം ആണ് പഠിപ്പിച്ചത്. പൂവിൽ നിന്ന് പൂവിലേക്ക് എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. ശേഷം ഒമ്പതാം ക്ലാസ്സിൽ ഒരു ഫ്രീഡ് കിട്ടി ഞാൻ ക്ലാസ്സിൽ കയറി കുട്ടികൾക്ക് പരീക്ഷ നടത്തി. ആഹാരം അന്ന പദത്തിൽ എന്ന പാഠമാണ് ഞാൻ പരീക്ഷയ്ക്കായി തിരഞ്ഞെടുത്തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ മൻകീബാത്തിന്റെ ക്വിസ്സ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ഞങ്ങളും പോയിരുന്നു. ഒരുമണിക്ക് തുടങ്ങിയ മത്സരം ഒന്നരയ്ക്ക് ആണ് അവസാനിച്ചത്. ഒമ്പതാം  ക്ലാസിലെ വൈഷ്ണവായിരുന്നു വിജയി.
26/7/2023
 ബുധൻ
             
          ഇന്ന് എട്ടാം ക്ലാസിലാണ് കയറിയത്. ക്ലാസ്സിൽ കയറി കുട്ടികൾക്ക് പരീക്ഷ നടത്തി. കോശജാലങ്ങൾ എന്ന പാഠത്തിൽ നിന്നാണ് പരീക്ഷ നടത്തിയത്. അത് കഴിഞ്ഞ് ആറാം ക്ലാസിൽ കയറി കുട്ടികളെ അടിസ്ഥാനശാസ്ത്രം പഠിപ്പിച്ച ശേഷം കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടുപോയി. ശേഷം എട്ട് എ ക്ലാസ്സിൽ കയറി. പത്താം ക്ലാസിലെ കുട്ടികൾക്ക് യൂണിറ്റ് നടക്കുന്നതിനാൽ ബാക്കി ക്ലാസുകളിലെ കുട്ടികളെ ഇന്ന് നേരത്തെ തന്നെ സ്കൂളിൽ നിന്ന് വിട്ടു.

27/ 6/2023
 വ്യാഴം


        ഒമ്പതാം ക്ലാസിൽ കയറി. ഒന്നും പഠിപ്പിച്ചില്ല കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയുടെ പേപ്പറുകൾ കുട്ടികൾക്ക് നൽകി. ഒരുവിധം എല്ലാ കുട്ടികൾക്കും നല്ല മാർക്ക് വാങ്ങിക്കാനായി കഴിഞ്ഞു. കുട്ടികളുടെ മാർക്കുകൾ പേപ്പറിൽ എഴുതി വാങ്ങിച്ച ശേഷം ആറാം ക്ലാസിലേക്ക് പോയി. ശേഷം ഏഴാം ക്ലാസിൽ കയറി കുട്ടികളുടെ പരീക്ഷ നടക്കുമായിരുന്നു ആ ക്ലാസിൽ കയറി കുട്ടികളെ നിരീക്ഷിച്ചു. നാല് കുട്ടികൾ മാത്രമാണ് പരീക്ഷയെഴുതാൻ ഉണ്ടായിരുന്നത്. മൂന്നര ആയപ്പോൾ ബെല്ലടിച്ചു.

29/7/2023
 ശനി

         ഒമ്പതാം ക്ലാസിലാണ് കയറിയത്. ക്ലാസ്സിൽ കയറി പൾസ് ഹൃദയസ്പന്ദനം എന്നിവ പഠിപ്പിച്ചു. ശേഷം ക്ലാസ്സിൽ നിന്നിറങ്ങി. ഇന്ന് മറ്റ് ട്രെയിനിങ് കോളേജിൽ നിന്ന് വന്ന കുട്ടികൾ സ്കൂളിൽ നിന്നും പോകുന്ന ദിവസമായിരുന്നു. 
 ഇന്ന് 2023- 24 പ്രവർത്തന ഉദ്ഘാടനം ഗവൺമെന്റ് ബോയ്സ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. ഒരുപാട് കുട്ടികൾ അതിൽ പങ്കെടുത്തു. നാടൻ പാട്ടും മറ്റു പരിപാടികളും ഒക്കെ ഉണ്ടായിരുന്നു. വളരെ മനോഹരമായ രീതിയിൽ തന്നെയാണ് പരിപാടികൾ നടന്നത്.