Teaching practice week - 8
31/7/2023
തിങ്കൾ
ഇന്നെനിക്ക് എട്ടാം ക്ലാസ് ആയിരുന്നു പിരീഡ്. ലാസ്റ്റ് പിരീഡ് ആയിരുന്നു ക്ലാസ്. ക്ലാസിൽ കയറി കുട്ടികളുടെ പരീക്ഷ പേപ്പർ കൊടുത്തു. കുട്ടികൾക്കെല്ലാം നല്ല മാർക്ക് ഉണ്ടായിരുന്നു. കുട്ടികളുടെ നല്ല മാർക്കുകൾ കണ്ടപ്പോൾ സന്തോഷം തോന്നി. എല്ലാ കുട്ടികളും ഒരുവിധം നല്ല മാർക്ക് വാങ്ങാൻ തന്നെ ശ്രമിച്ചു. പരീക്ഷ നടത്തിയതിലൂടെ കുട്ടികൾക്ക് പാഠഭാഗം നല്ല രീതിയിൽ തന്നെ മനസ്സിലായി എന്ന് എനിക്ക് തോന്നി.
1/8/2023
ചൊവ്വ
ഇന്നെനിക്ക് പിരീഡ് ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് നാലാം പിരീഡ് ഒരു ഫ്രീ കിട്ടി. ഒമ്പതാം ക്ലാസിലാണ് ഞാൻ കയറിയത്. ക്ലാസിൽ കയറി സസ്യസ് വേദന കോഹിഷൻ അഡ്ഹിഷൻ എന്നിവ പഠിപ്പിച്ചു. ശേഷം കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു. എട്ടാം ക്ലാസിലെ സൈലവും ഫ്ലോയവും പഠിച്ചിരുന്നത് കൊണ്ട് കുട്ടികൾക്ക് ഇത് വളരെ എളുപ്പമായിരുന്നു. പാഠഭാഗം ക്രോഡീകരിച്ച ശേഷം ഫോളോ അപ്പ് ആക്ടിവിറ്റിയും കൊടുത്തു ക്ലാസിൽ നിന്നിറങ്ങി. ഇന്ന് സ്കൂളിൽ കബഡി മത്സരം ഉണ്ടായിരുന്നു കുറച്ചുനേരം കബഡി മത്സരം കാണാൻ ഞാനും പോയി. പിന്നീട് എനിക്ക് പിരീഡ് ഒന്നും കിട്ടിയില്ല.
2/8/2023
ബുധൻ
ഇന്നെനിക്ക് രണ്ടാമത്തെ പിരീഡ് എട്ടാം ക്ലാസ് ആണ്. ക്ലാസിൽ കയറി ഞാൻ എന്റെ ഇന്നവേറ്റീവ് വർക്ക് കുട്ടികൾക്ക് കാണിച്ചുകൊടുത്തു. വെസ്റ്റേൺ മ്യൂസിക് ആയിരുന്നു ഞാൻ ഇന്നവേറ്റീവ് വർക്കിന് വേണ്ടി തിരഞ്ഞെടുത്തത്. വർക്ക് കാണിച്ചുകൊടുത്ത ശേഷം കുട്ടികൾക്ക് ഞാൻ രണ്ടാമത്തെ പാഠം റിവിഷൻ നടത്തി. ഇന്ന് സ്കൂളിൽ ഫുട്ബോൾ മത്സരമായിരുന്നു ക്ലാസിലെ കുട്ടികളിൽ പകുതിയിലധികവും ഫുട്ബോളിൽ പങ്കെടുക്കാനായി പോയി. ഉച്ചയ്ക്ക് ശേഷം ആറാം ക്ലാസിൽ കയറി അടിസ്ഥാനശാസ്ത്രം പഠിപ്പിച്ചു. ശേഷം ഏഴാം ക്ലാസിൽ കയറി ടെസ്റ്റ് പേപ്പർ നടത്താനായി സാർ പറഞ്ഞത് അനുസരിച്ച് ടെസ്റ്റ് പേപ്പർ നടത്തി.
3/8/2023
വ്യാഴം
ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. പുതിയ പ്രിൻസിപ്പൽ ആയ ഷീബ ടീച്ചർ ചാർജ് എടുത്ത ദിവസം കൂടിയായിരുന്നു ഇന്ന്. ടീച്ചർ ഇടുക്കി പീരുമേട് സ്കൂളിൽ എന്നാണ് ഈ സ്കൂളിലേക്ക് വന്നത്. ടീച്ചർ സ്കൂളിനെ പറ്റിയും സ്കൂളിന്റെ നടത്തിപ്പ് കാര്യങ്ങളെപ്പറ്റിയും ഒക്കെ ഒരുപാട് കാര്യങ്ങൾ പറഞ്ഞശേഷ ശേഷം വിവിധ മത്സരങ്ങൾക്കുള്ള കുട്ടികളുടെ സമ്മാനദാനങ്ങൾ നിർവഹിച്ചു. ഉച്ചയ്ക്കു ശേഷമുള്ള പിരീഡ് ഞാൻ ഒൻപതാം ക്ലാസിൽ കയറി സംവഹനം ഫ്ലോയത്തിലൂടെ എന്ന പാഠഭാഗം പഠിപ്പിച്ചു. ഫോളോ അപ്പ് ആക്ടിവിറ്റി കൊടുത്ത ശേഷം സ്കൂളിൽ നിന്നും ഇറങ്ങി.
4/8/2024
വെള്ളി
ഇന്ന് സ്കൂളിലെ അവസാന ദിവസമാണ്. ആദ്യത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ കയറി ടിഷ്യൂ ദ്രവത്തിന്റെ രൂപീകരണവും തിരിച്ചൊഴുക്കുമാണ് പഠിപ്പിച്ചത്. ക്ലാസ്സിൽ നിന്നിറങ്ങി ശേഷം എന്റെ മെന്റർ ടീച്ചറായ ദീപ്തി ടീച്ചറിനെ കണ്ടു. ടീച്ചറിന്റെ ആശിർവാദവും അനുഗ്രഹവും എല്ലാം വാങ്ങിക്കഴിഞ്ഞ് ഞാൻ നേരെ അടുത്ത ക്ലാസ്സിലേക്ക് പോയി. ശേഷം എട്ടാം ക്ലാസിൽ കയറി കുട്ടികൾക്ക് മിഠായി കൊടുക്കുകയും ഫീഡ്ബാക്ക് എഴുതി വാങ്ങിക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷം ഹെഡ്മാസ്റ്ററിനെ കാണാനായി പോയി. ഹെഡ്മാസ്റ്ററിനെ കൊണ്ട് നമ്മുടെ റെക്കോർഡിൽ ഒപ്പം സീലും വാങ്ങിച്ചു. സ്കൂളിൽ നിന്നും ഇറങ്ങുന്നതിൽ നല്ല വിഷമം ഉണ്ടായിരുന്നു ഇനി കുട്ടികളെ കാണാൻ പറ്റില്ല എന്നുള്ള വിഷമവും ഉണ്ടായിരുന്നു. ഒരുപിടി നല്ല ഓർമ്മകൾ ഉണ്ട് ഇവിടെ നിന്നും ഇറങ്ങുമ്പോൾ. എല്ലാവരോടും യാത്ര പറഞ്ഞ് സ്കൂളിൽ നിന്നും ഇറങ്ങുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിന്റെ നല്ല ദിനങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു.