19/7/2023 ബുധൻ തിങ്കളാഴ്ചത്തെ കർക്കിടക വാവിന്റെ അവധിയും ചൊവ്വാഴ്ചത്തെ മുഖ്യമന്ത്രി മരിച്ചതിന്റെ അവധിയും കഴിഞ്ഞ് ഇന്ന് ബുധനാഴ്ചയാണ് സ്കൂളിൽ എത്തിയത്. കുട്ടികൾക്ക് എല്ലാം തന്നെ വീട്ടിൽ രണ്ടുദിവസം നിന്നിട്ട് സ്കൂളിലേക്ക് വന്നതിന്റെ ഒരു അരോചകത ഉണ്ടായിരുന്നു. ഇന്നെനിക്ക് എട്ടാം ക്ലാസ് ആയിരുന്നു. ക്ലാസ്സിൽ കയറി സംവഹന കലകൾ പഠിപ്പിച്ചു. സ്കിൽ ഓഫ് ഇൻട്രൊഡക്ഷൻ,ബ്ലാക്ക് ബോർഡ് യൂസ്, സ്കിൽ ഓഫ് സ്റ്റിമുലസ് വേരിയേഷൻ, ഉണ്ടായിരുന്നു. ടീച്ചർ പ്യൂപ്പിള്‍ ഇൻട്രൊഡക്ഷൻ ഉണ്ടായിരുന്നു. ആക്ടിവിറ്റീസ് എല്ലാം കുട്ടികൾ നല്ല രീതിയിൽ ചെയ്തു. ഉച്ചയ്ക്കുശേഷം ആറാം ക്ലാസിൽ കയറി അടിസ്ഥാന ശാസ്ത്രം പഠിപ്പിച്ചു. 20/7/2023 വ്യാഴം ഇന്ന് ഒമ്പതാം ക്ലാസിലാണ് കയറിയത്. ഹൃദയത്തിന്റെ ഘടന ആണ് പഠിപ്പിച്ചത്. ലെസ്സൺ പ്ലാൻ ക്ലാസ് അല്ലാത്തതിനാൽ ടീച്ചറാണ് ക്ലാസ്സ് എടുത്തത്. വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു. ടീച്ചറിന്റെ എക്സ്പീരിയൻസ്, അറിവ് എല്ലാം നല്ല രീതിയിൽ തന്നെ ടീച്ചർ ക്ലാസിൽ ഉപയോഗിച്ചു. അത്ര മനോഹരമായിരുന്നു ക്ലാസ്സ്. 21/7/ 2023 വെള്ളി ഒ...